Skip to main content

പറമ്പുശ്ശേരി - മള്ളുശ്ശേരി പാടത്ത് കൊയ്ത്തുത്സവം നടന്നു കൃഷി ഇറക്കിയത് 25 വർഷത്തിനുശേഷം 

 

  നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ  25 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി - മള്ളുശ്ശേരി  പാടത്ത് നെൽകൃഷി വിളവെടുപ്പ് ആരംഭിച്ചു.കൊയ്ത്തു ഉത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
 പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കുട്ടനാടൻ കർഷകരുടെ നേതൃത്വത്തിലാണ് ഇവിടെ കൃഷി ആരംഭിച്ചത്. 

കുട്ടനാട്ടിൽ നിന്നുള്ള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പാട്ടത്തിന് എടുത്ത ഭൂമിയിൽ കഴിഞ്ഞ ഡിസംബറിൽ ആണ് കൃഷി ആരംഭിച്ചത്. 35 ഏക്കർ സ്ഥലത്തായിരുന്നു കൃഷി . യന്ത്രത്തിന്റെ സഹായത്തോടെ നടക്കുന്ന കൊയ്ത്ത് ഒരാഴ്ച കൊണ്ട് പൂർത്തിയായി നെല്ല് സപ്ലൈകോക്ക്‌ കൈമാറും.

 ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം താര സജീവ്, വാർഡ് അംഗം സി. ഒ മാർട്ടിൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെസ്സി ജോർജ്, ബിജി സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പി.വി ജെസ്സി , കൃഷി ഓഫീസർ എം.എ ഷീബ, കുട്ടനാടൻ കർഷക പ്രതിനിധി ടിറ്റോ ജോർജ്, പാടശേഖരസമിതി പ്രസിഡന്റ് സൈമൺ മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.

date