Skip to main content

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിടോദ്ഘാടനം ഏപ്രിൽ 28 ന്

 

പണി പൂർത്തീകരിച്ച ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 28 ന് നടക്കും. രാവിലെ 9.30 ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ്  മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥിയായ കെ. മുരളീധരൻ എം. പി ആശുപത്രി ഒ.പി. ഹാൾ ഉദ്ഘാടനം ചെയ്യും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ. അധ്യക്ഷത വഹിക്കും. 

മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, ജില്ല - ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

പത്തു വർഷങ്ങൾക്ക് മുമ്പ് 'ഒരു പഞ്ചായത്തിൽ ഒരു ആയുർവേദ ആശുപത്രി' എന്ന പദ്ധതി പ്രകാരമായിരുന്നു ആയഞ്ചേരി പഞ്ചായത്തിന് ആയുർവേദ ആശുപത്രി അനുവദിച്ചത്.അന്നത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ലഭിച്ചതോടെ ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. 

ആശുപത്രിയിലേക്ക് ഗതാഗതസൗകര്യത്തിനായി  കനാൽ പാലം  പണിയുന്നതിനും ആവശ്യമായ ഫർണ്ണിച്ചറുകൾ അനുവദിക്കുന്നതിനും പഞ്ചായത്ത് ഭരണ സമിതിയും  ഫണ്ട് വകയിരുത്തി. ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടമായതോടെ ഏറെക്കാലത്തെ മുറവിളിക്കാണ് പരിഹാരമാകുന്നത്.

date