Skip to main content

കരുനാഗപ്പള്ളി മണ്ഡലം തീരസദസ് നാളെ (ഏപ്രില്‍ 30) മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

കരുനാഗപ്പള്ളി മണ്ഡലത്തിലെ തീരസദസിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 30) വൈകുന്നേരം 4 30ന് ശങ്കരനാരായണ ആഡിറ്റോറിയത്തില്‍ വച്ച് മത്സ്യബന്ധന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കരുനാഗപ്പള്ളി സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനാകും. 47 തീരമണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന തീര സദസ്സ് ഏപ്രില്‍ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 16000ലധികം മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തീരസദസ്സിന് മുന്നോടിയായി അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ ചെറിയഴീക്കല്‍ വിജ്ഞാന സംദായനി ഗ്രന്ഥശാല ഹാളില്‍ വച്ച് മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ട്രേഡ് യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും.

date