Skip to main content

നവകേരളം വൃത്തിയുള്ള കേരളം: കുടുംബശ്രീ ഗ്രീൻ അംബാസിഡർമാർക്ക് പരിശീലനം നൽകി

 

നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ ഗ്രീൻ അംബാസിഡർമാർക്ക്‌ പരിശീലനം സംഘടിപ്പിച്ചു. കളമശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രുപ്പ് ചർച്ചകളും അവതരണവും നടന്നു.

ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹ/സ്ഥാപന സന്ദർശനങ്ങൾ,  സന്ദർശ വേളയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ, തുടർ പ്രവർത്തനങ്ങൾ, പ്രാദേശിക ക്യാമ്പയിനുകൾ എന്നി വിഷയങ്ങളിൽ ചർച്ചയും അവതരണവും നടന്നു.

നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിലൂടെ നാല് ഘട്ടങ്ങളിലായി 2025 ആകുമ്പോൾ കേരളത്തെ മാലിന്യ രഹിത സംസ്ഥാനമാക്കി മാറ്റാനാണ്  ലക്ഷ്യമിടുന്നത്. 
 ജൂൺ അഞ്ചു വരെയുള്ള ഘട്ടത്തിൽ  വിപുലമായ ക്യാമ്പയിൻ പ്രവർത്തനത്തിലൂടെ ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനത്തിലും മാലിന്യം ഉറവിടത്തിൽ തരം തിരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന രീതിയിൽ മാലിന്യ പരിപാലനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.

 പരിശീലന പരിപാടിയിൽ കിലയുടെ ഭാഗമായി ടി. ഡി. സജീവ്‌ ലാൽ, ടി.എസ് സൈഫുദ്ധീൻ, എം. കെ രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.കെ മനോജ്‌, നവ കേരള മിഷൻ 2 ജില്ലാ കോ- ഓഡിനേറ്റർ എസ്. രഞ്ജനി,ജനകീയാസൂത്രണം ജില്ലാ ഫെ സിലിറ്റേറ്റർ ജുബൈരിയ ഐസക്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date