Skip to main content

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ്. പ്രവർത്തനം തുടങ്ങി

 

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പ്രവർത്തനം പറപ്പാറയിലെ വ്യവസായ കേന്ദ്രത്തിൽ ആരംഭിച്ചു. അജൈവ മാലിന്യങ്ങൾ സംഭരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നതിനായാണ് താൽകാലിക കേന്ദ്രം ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വാർഷിക പദ്ധതിയിൽ വകയിരുത്തിയ 15 ലക്ഷം രൂപ വിനിയോഗിച്ച് എം.സി.എഫിന് വേണ്ടിയുള്ള സ്ഥിരം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി അടുത്ത മാസം ആരംഭിക്കും. നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് എം.സി.എഫിന്റെ പ്രവർത്തനം മാറ്റാനാണ് ലക്ഷ്യമിടുന്നത്.

വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, കെ.ജി.പ്രജിത, പഞ്ചായത്ത് അംഗങ്ങളായ ഐ.പി.ഗീത, ടി.എം.രാമചന്ദ്രൻ, കെ.വി.ഗിരീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത കേരള മിഷൻ ആർ.പി ജെസ്ലിൻ തുടങ്ങിയവർ സംസാരിച്ചു.

date