Skip to main content

മണാശ്ശേരി ഗവ: യു.പി സ്കൂൾ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

 

മുക്കം നഗരസഭയിലെ ഏറ്റവും പഴക്കം ചെന്നതും നൂറ്റാണ്ട് പിന്നിട്ടതുമായ മണാശ്ശേരി ഗവ: യു.പി സ്കൂൾ കെട്ടിട ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

നിലവിൽ സ്കൂളിലുള്ള പുതിയ രണ്ടുകെട്ടിടങ്ങളുടെ മുകളിലാണ് പത്ത് ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്. ക്ലാസ് മുറികളിലേക്ക് ആവശ്യമായ പ്രോജക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ വൈകാതെ യാഥാർഥ്യമാക്കും. സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ അനുവദിച്ച ഒരു കോടിരൂപ ഉപയോഗിച്ചാണ് ആവശ്യമായ ക്ലാസ്സ് മുറികൾ നിർമ്മിച്ചിരിക്കുന്നത്.

മുക്കം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.പി ചാന്ദ്നി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റുബീന, വി.കുഞ്ഞൻ മാസ്റ്റർ, അബ്ദുൾ മജിദ്, പ്രജിതാ പ്രദീപ്,
ഇ. സത്യനാരായണൻ, കൗൺസിലർ എം.വി രജനി എന്നിവർ സംസാരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ബബിഷ കെ.പി. നന്ദിയും പറഞ്ഞു.

date