Skip to main content

ഫിനിഷിംഗ് സ്കൂൾ ഉദ്ഘാടനം മെയ് രണ്ടിന്

 

സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഫിനിഷിംഗ് സ്കൂളിന്റെ ഉദ്ഘാടനം മെയ് രണ്ടിന്  ഉച്ചക്ക് 2.30 ന് ഗവ. ഗസ്റ്റ് ഹൗസിൽ റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എ ഗീത മുഖ്യ പ്രഭാഷണം നടത്തും.

സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറക്കുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുകയാണ് ഫിനിഷിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നത് വഴി സർക്കാർ  ലക്ഷ്യമിടുന്നത്.  എറണാകുളത്തും തിരുവനന്തപുരത്തും
 ഫിനിഷിംഗ് സ്കൂളുകൾ സ്ഥാപിക്കാനുള്ള   അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.

date