Skip to main content

സൗരജ്യോതി വായ്പ ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു

 

കാലിക്കറ്റ് ടൗൺ സഹകരണ ബാങ്ക്  സംഘടിപ്പിച്ച സൗരജ്യോതി വായ്പ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ തുറമുഖം  പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
ഭാവിയിൽ അനുഭവിക്കാൻ  സാധ്യതയുള്ള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സൗര പദ്ധതി ആവിഷ്കരിച്ചതെന്നും സൗരജ്യോതി വായ്പ വിതരണം സൗര പദ്ധതിക്ക് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഊർജ്ജ മിഷന്റെ ഭാഗമായി നൂറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് കൂടുതൽ ഊർജ്ജം ഉല്പാദിപ്പിക്കുകയും വൈദ്യുത ഉൽപാദനസ്രോതസ്സുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1000 മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിട്ട് സബ്സിഡിയോടുകൂടി കെഎസ്ഇബി മുഖേന സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതിയാണ് സൗര.

സഹകരണ പ്രതിഭാ പുരസ്കാര വിതരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. യു.എൽ.സി.സി ചെയർമാൻ രമേശ് പാലേരിക്കാണ് പുരസ്കാരം ലഭിച്ചത്. ബാങ്ക് ചെയർമാൻ ടി.വി നിർമ്മലൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ഇ. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. ഒ.എം ഭരധ്വാജ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി. സുധ, വിവിധ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

date