Skip to main content

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു

 

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാൾ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. യുഎൽസിഎസിനുള്ള പുരസ്ക്കാരം സമർപ്പണവും മന്ത്രി നിർവഹിച്ചു.

നവീകരിച്ച നൗഷാദ് പാർക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഹാളിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഫോട്ടോ അനാഛാദനം തുറമുഖ - മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും നിർവ്വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ടംകുളത്തെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെയും നൗഷാദ് പാർക്കിന്റെയും നവീകരണം പൂർത്തിയാക്കിയത്.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ ഒ.പി ഷിജിന, പി ദിവാകരൻ, ഡോ. എസ് ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാരായ കെ.സി ശോഭിത, ഒ. സദാശിവൻ, എൻ.സി മോയിൻകുട്ടി, കെ. മൊയ്തീൻ കോയ, എസ്. എം തുഷാര, സെക്രട്ടറി കെ.യു ബിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date