Skip to main content

സൈക്കിൾ ക്ലിനിക്ക് പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

പെരുമണ്ണ ഇ എം എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൈക്കിൾ ക്ലിനിക്ക്  പ്രൊജക്റ്റിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷനായി.

വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ സൈക്കിളുകൾ ശേഖരിച്ച് കേടുപാടുകൾ തീർത്ത് പ്രദേശത്തെ അർഹരായ വിദ്യാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുന്നതാണ് സൈക്കിൾ ക്ലിനിക് പ്രൊജക്ട്. കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണം, പരിസ്ഥിതി, ഊർജ്ജ സംരക്ഷണം, നൈപുണി വികസനം, പുനരുപയോഗ ശീലം വളർത്തൽ തുടങ്ങിയവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ഉഷ, എസ്പിസി ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീർ കെ കെ, പന്തീരങ്കാവ് സർക്കിൾ ഇൻസ്പെക്ടർ ഗണേഷ് കുമാർ, പ്രിൻസിപ്പൽ കെ.സുഗതകുമാരി, ഹെഡ്മിസ്ട്രസ് ഷൈമള എൻ, എം പി ടി എ പ്രസിഡൻറ് ബബിത, ഷറഫുദ്ദീൻ കെ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ്  രാമകൃഷ്ണൻ മല്ലിശ്ശേരി സ്വാഗതം പറഞ്ഞു.

date