Skip to main content

മെയ് ദിന കായിക മേള

ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെയ് ദിന കായിക മേളയുടെ ഭാഗമായി അത് ലറ്റിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ ഒമ്പത് മുതല്‍ ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ അംഗീകൃത തൊഴില്‍ ശാലകളിലെ തൊഴിലാളികള്‍ക്കും അംഗീകൃത തൊഴിലാളി സംഘടനകളില്‍ അംഗങ്ങളായവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപന മേധാവി / തൊഴിലാളി സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന പ്രസ്തുത സ്ഥാപനത്തിലെ/സംഘടനയിലെ അംഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തണം. ഫോണ്‍: 9400901432

date