Skip to main content

ഭിന്നശേഷികുട്ടികൾക്ക് ജോലി- മന്ത്രി മുഹമ്മദ്‌ റിയാസ് നാളെ ഉദ്ഘാടനം ചെയ്യും

 

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസം 'എസ്റ്റീം: പദ്ധതിക്ക് കീഴിൽ ഫുഡ്‌ ആൻഡ് ബീവറേജ്‌സ് സർവീസ് അസോസിയേറ്റ് കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് ജോലി നൽകുന്നു. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നാളെ (മെയ്‌ 2) ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാലയങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് എസ്റ്റീം (Esteem). കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകളാണ്  പരിശീലനത്തിനായി തെരഞ്ഞെടുത്തത്.

കാഴ്ച, കേൾവി, ബുദ്ധി പരിമിതികൾ ഉള്ള  കുട്ടികൾക്കാണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് മികച്ച സ്ഥാപനങ്ങളിൽ കോഴ്സിന്റെ ഭാഗമായി ജോലി നൽകും. കാഴ്ച -കേൾവി പരിമിതിയുള്ള കുട്ടികളുടെ പരിശീലനം അക്ഷയ സെന്ററിലും കെൽട്രോൺ നോളജ് സെന്ററിലുമായി നടന്നു. ഗസ്റ്റ് ഹൗസിലും നഗരത്തിലെ സ്റ്റാർ ഹോട്ടലുകളിലുമായി ഇവർക്ക് പ്ലേസ്മെന്റ് ഉറപ്പാക്കാമെന്നാണ് പ്രതീക്ഷയെന്ന് എസ്.എസ്.കെ പ്രോജക്ട് കോർഡിനേറ്റർ  ഡോ. എ.കെ അബ്ദുൽ ഹക്കീം അറിയിച്ചു.

date