Skip to main content

അന്ധരായ ലോട്ടറി വില്‍പനക്കാര്‍ക്ക് വിഷു ബംബര്‍ സമ്മാനിച്ചു

 

നടനും സംവിധായകനുമായ ജേസിയുടെ 22-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ലോട്ടറി ടിക്കറ്റ് സിനിമയുടെ ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി അന്ധരായ ലോട്ടറി വില്‍പനക്കാര്‍ക്ക് വിഷു ബംബര്‍ ലോട്ടറി സമ്മാനിച്ചു. എറണാകുളം ബ്ലൈൻഡ് ഫെഡറേഷന്‍ അംഗങ്ങളായ 11 പേര്‍ക്ക് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ലോട്ടറി ടിക്കറ്റുകള്‍ സമ്മാനിച്ചത്. 30,000 രൂപ വിലവരുന്ന വിഷു ബംബര്‍  ടിക്കറ്റുകളാണ് ഇവര്‍ക്ക് നല്‍കിയത്. 

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജേസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ കുറ്റിക്കാട്ട്, സംവിധായകന്‍ ആലപ്പി അഷറഫ്,  ഡെപ്യൂട്ടി കളക്ടര്‍ (ആർ.ആർ) ബി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date