Skip to main content

ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സ്

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി അഡ്വാൻസ്ഡ് ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 25 വയസ്സുവരെ പ്രായമുള്ള ഐ ടി ഐ, കെ ജി സി  ഇ, ഡിപ്ലോമ, ബിടെക് ഓട്ടോമൊബൈൽ, മെക്കാനിക്  തുടങ്ങിയ കോഴ്സുകൾ പാസായവർക്കാണ് എറണാകുളം എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് എട്ടുമാസത്തെ സൗജന്യ പരിശീലനം നൽകുന്നത്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി മെയ് അഞ്ചിന് രാവിലെ 10:30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 0487 2360381.

date