Skip to main content

അങ്കണവാടികൾ മെച്ചപ്പെടുത്തുന്നതിന് ശില്പശാല

അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമായി ജില്ലാതല ശില്പശാല സംഘടിപ്പിക്കും. രക്ഷിതാക്കൾക്കും അങ്കണവാടി പ്രവർത്തകർക്കുമായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യാനും ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി. 

ജില്ലയിലെ അങ്കണവാടികളുടെ അക്കാദമിക് നിലവാരം ഉയർത്തൽ, ശുചിപൂർണ ജില്ലാ മിഷൻ, എൻറെ കേരളം ഒരുക്കങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ചർച്ച ചെയ്തു.

ശുചിപൂർണ ജില്ലാ മിഷന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 29 പഞ്ചായത്തുകളിൽ മെയ് 4, 5, 6, 8 തീയതികളിലായി യോഗം ചേരും. എൻറെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ചും യോഗം വിലയിരുനടത്തി. 

ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ, ആസൂത്രണ സമിതി അംഗം അനൂപ് കിഷോർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത,  വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date