സംസ്ഥാനതല ഓട്ടിസം ദിനാചരണവും നിഷിൽ വിവിധ പദ്ധതികളും ഉദ്ഘാടനവും ഇന്ന് (04 മെയ്)
സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മുഖേന ആരംഭിക്കുന്ന നൂതന പദ്ധതികളായ ‘സ്നേഹയാനം’, ‘മിത്രം’ എന്നിവയുടെും നിഷ് ന്റെ ‘ATNAC വെബ്പോർട്ടൽ’, ‘ന്യൂറോ ഇമേജിംഗ് സൗകര്യ വികസനം’ വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ‘മെറിഹോം’ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളും സംസ്ഥാനതല ഓട്ടിസം ദിനാചരണവും തിരുവനന്തപുരം ആക്കുളത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ന്റെ ഓഡിറ്റോറിയത്തിൽ മെയ് 4ന് ഉച്ച 2 മണിക്ക് സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. അഞ്ജന, മേയർ ആര്യാ രാജേന്ദ്രൻ, സാമൂഹ്യ നീതി വകുപ്പ് അഡീ. ഡയറക്ടർ ജലജ എസ്. തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി രാവിലെ 10 മുതൽ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
പി.എൻ.എക്‌സ്. 1999/2023
- Log in to post comments