Post Category
നീറ്റ് പരീക്ഷ മെയ് 7-ന്; ജില്ലയില്‍ 9471 പരീക്ഷാര്‍ഥികള്‍
മെയ് 07-ന് നടക്കുന്ന നീറ്റ് 2023 പരീക്ഷയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ 16 പരീക്ഷ കേന്ദ്രങ്ങളിലായി 9471 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാ സമയം. എ.ഡി.എം. എസ്. സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസ്, കെ.എസ്.ആര്.ടി.സി., കെ.എസ്.ഇ.ബി., ജലഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments