Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകൾ നടത്തുന്ന ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രുമെന്‍റേഷന്‍, ബി.എസ്.സി എന്‍വിയോൺമെന്‍റല്‍ കെമിസ്ട്രി എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇന്‍സ്ട്രുമെന്‍റേഷന്‍, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എന്‍വിയോൺമെന്‍റല്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉളളവര്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 16-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിന്‍സിപ്പാൾ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.maharajas.ac.in  സന്ദര്‍ശിക്കുക

date