Skip to main content

മെയ് ദിനത്തില്‍ വടംവലി മത്സരം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക തൊഴിലാളി ദിനമായ മെയ് 1 ന് പൈനാവ് പൂര്‍ണിമ ഗ്രൗണ്ടില്‍ വടംവലി മത്സരം(പുരുഷന്‍മാര്‍)സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് 5001, 2501 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ അംഗീക്യത തൊഴിലാളി യൂണിയന്‍ മുഖേനയോ കമ്പനി/വ്യവസായസ്ഥാപനം മുഖേനയോ പേരു നല്‍കാം. വടംവലി മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ മെയ് 1 രാവിലെ 10 മണിക്ക് പൈനാവ് പൂര്‍ണിമ ഗ്രൗണ്ടില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  9496184765, 9895112027

 

date