Skip to main content

റേഡിയോഗ്രാഫര്‍ ട്രെയിനി താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി എച്ച്ഡിഎസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിമാരെ നിയമിക്കുന്നു. യോഗ്യത  ഗവ അംഗീകൃത ഡിഎംആര്‍ടി കോഴ്സ് പാസ്. 10000 രൂപ സ്റ്റൈപ്പന്‍റ്. താത്പര്യമുളളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് എം.ആര്‍.ഐ വിഭാഗത്തില്‍ മെയ് 17-ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ 0484-2754000.

date