Skip to main content

നവകേരളം - വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം :"  ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

"നവകേരളം- വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം" ക്യാമ്പയിന്റെ ഭാഗമായി പറവൂർ ബ്ലോക്കിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.പരിശീലന പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിലെ പരിശീലന പരിപാടിയിൽ ആരോഗ്യവിഭാഗം ഫീൽഡ് ജീവനക്കാരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് നേഴ്സുമാർ, ഹരിതകർമസേന റിസോഴ്‌സ് പേഴ്‌സൺസ് എന്നിവർ പങ്കെടുത്തു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ പ്രസിഡന്റ് സിംന സന്തോഷ് ഉൾപ്പെടെയുള്ള പറവൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ , പറവൂർ നഗരസഭാ ജനപ്രതിനിധികൾ, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, വടക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ  ലീന വിശ്വൻ,  ശാന്തിനി ഗോപകുമാർ, കെ.ഡി വിൻസന്റ്, കെ.എസ് ഷാജി, രശ്മി അനിൽകുമാർ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കില ഫാക്കൽറ്റി ആയ  എസ്.രാജൻ ,ടി. കെ ജോഷി , എ. എ രാജേശ്വരി, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺ ജെഫിൻ ജോയ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

date