Skip to main content

ളാലം ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

 

കോട്ടയം : ളാലം ബ്ലോക്ക് പഞ്ചായത്ത് 2022-23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച  വനിത ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെയും ടൂർണമെന്റിന്റെയും നവീകരിച്ച ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണവും  തോമസ് ചാഴികാടൻ എം.പി. നിർവ്വഹിക്കും.

 ഇന്ന്  വൈകിട്ട് 4.30 ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി സെബാസ്റ്റ്യൻ , കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിമോൾ മാനുവൽ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി. രഞ്ജിത്ത്,  കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉഷാ രാജു, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, സ്ഥിരം സമിതി അധ്യക്ഷരായ അനില മാത്തുക്കുട്ടി, ലിസമ്മ ബോസ്, ജോസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ ബിജു, ലാലി സണ്ണി, സെബാസ്റ്റ്യൻ കെ.എസ്. കട്ടയ്ക്കൽ, ഷിബു പൂവേലിൽ, ജെസി ജോർജ്, ജോസി ജോസഫ്, റൂബി ജോസ്, ഷീല ബാബു എന്നിവർ പങ്കെടുക്കും.

 ഉദ്ഘാടനത്തിനോടനുബന്ധിച്ച് വനിത കായിക താരങ്ങൾക്കുള്ള ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളും നടത്തപ്പെടും.

date