Skip to main content

അവധിക്കാല ഹൈസ്കൂൾ അധ്യാപക പരിശീലനം ആരംഭിച്ചു

ജില്ലയിൽ അവധിക്കാല ഹൈസ്കൂൾ അധ്യാപക ശാക്തീകരണത്തിന്  തുടക്കമായി. പരിശീലനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

ആദ്യ ഘട്ടത്തിൽ നടക്കുന്ന മേഖലാ തല റിസോഴ്സ് ഗ്രൂപ്പിന്റെ പരിശീലനത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി 300 ഓളം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. ഗണിതം, മലയാളം, ഭൗതിക ശാസ്ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലാണ്  പരിശീലനം. 

അധ്യാപക സംഗമത്തിന്റെ അടുത്ത ഘട്ടത്തിൽ ജില്ലയിലെ മൂവായിരത്തോളം വരുന്ന മുഴുവൻ ഹൈസ്കൂൾ അധ്യാപകർക്ക് നാല് ദിവസങ്ങളിലായി പരിശീലനം നൽകും. മെയ് 15 മുതൽ 25 വരെയുള്ള തിയതികളിൽ ജില്ലയിലെ 40 കേന്ദ്രങ്ങളിലായി ബി ആർ സി കളുടെ നേതൃത്വത്തിലാകും പരിശീലനം.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. ശശിധരൻ , വിദ്യാഭ്യാസ ഉപഡയറക്ടർ കെ.സ് ഷാജി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി . ശ്രീജ, ബി.പി സി കെ.എസ് സിന്ധു , എസ് ആർ ജി അംഗങ്ങളായ ഷാജി, ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ എൻ.ജെ ബിനോയ്  പദ്ധതി വിശദീകരിച്ചു.

date