Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷനിലെ ജനകീയ ആരോഗ്യ കേന്ദ്രം സ്റ്റാൾ.

ആരോഗ്യമൊന്ന് അളക്കണമെങ്കിൽ പോരൂ ആരോഗ്യവകുപ്പിന്റെ സ്റ്റാളിലേക്ക്.

എൻറെ കേരളം മെഗാ എക്സിബിഷനോടനുബന്ധിച്ച്  ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിന് ആദ്യദിനം തന്നെ ലഭിച്ചത് മികച്ച സ്വീകാര്യത. സൗജന്യമായി ഹീമോഗ്ലോബിൻ, പ്രഷർ, ഡയബറ്റിസ് എന്നിവയുടെ രക്ത പരിശോധനകൾ, ഇ സഞ്ജീവനി ഓൺലൈൻ പോർട്ടൽ മുഖാന്തരം ഡോക്ടർമാരെ കാണാനുള്ള അവസരം, ഇ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ, യു എച്ച് ഐ ഡി കാർഡ് വിതരണം  എന്നിവയാണ് ആരോഗ്യവകുപ്പ് സ്റ്റാളിൽ ലഭിക്കുന്ന സേവനങ്ങൾ. 15 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് സമഗ്ര വിളർച്ച നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയക്ക് അവസരം. ജീവിതശൈലി രോഗങ്ങളായ പ്രഷർ ഡയബറ്റിസ് എന്നിവയുടെ പരിശോധനയ്ക്ക് 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും അവസരമുണ്ട്. തൃശ്ശൂർ ജില്ലയിലെ മെഡിക്കൽ കോളജ് അടക്കം നിരവധി സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന ഓൺലൈൻ ഒപി ടിക്കറ്റ് സംവിധാനത്തിനും മെഡിക്കൽ റെക്കോർഡ്സിനും ആവശ്യമായ ഇ ഹെൽത്ത് രജിസ്ട്രേഷനും യു എച്ച് ഐഡി കാർഡ് വിതരണവും സ്റ്റാളിലുണ്ട്.  ഒപ്പം ഇഎൻടി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, സൈക്യാട്രി എന്നിങ്ങനെയുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഇ സഞ്ജീവനി ഓൺലൈൻ പോർട്ടൽ മുഖാന്തരം ലഭ്യമാക്കുന്നു. 
വിദ്യാർത്ഥികൾ മുതിർന്നവർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധിയായ ആളുകളാണ് സ്റ്റാളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെയാണ് ആരോഗ്യവകുപ്പ് സ്റ്റാൾ സേവനങ്ങൾ.

date