Skip to main content

ഇന്റർവ്യൂ 25ന്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇസിജി ടെക്നീഷ്യൻ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ / കൂടിക്കാഴ്ച്ച മെയ് 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേക്കാണ് നിയമനം. യോഗ്യത : പ്ലസ്ടു /വി എച്ച് എസ് സി തത്തുല്യം, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി, മെഡിക്കൽ എഡ്യുക്കേഷൻ സർവീസുകൾ / ആരോഗ്യ സർവീസുകൾ / ഇൻഷ്വറൻസ് മെഡിക്കൽ സർവീസുകൾ/കേന്ദ്ര - സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇസിജി / ടി എം ടി ടെക്നീഷ്യൻ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

താത്പര്യമുള്ള 18 - 36 ന് ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ 0487 2200310, 0487 2200319.

date