Skip to main content

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഓൺലൈൻ സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി ശിവൻ കുട്ടി നിർവഹിക്കും

                     കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്  തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകി വരുന്ന പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കുള്ള അംഗങ്ങളുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനുമുള്ള ഓൺലൈൻ സംവിധാനങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 2021-22 അദ്ധ്യയനവർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്യും.

                     ഇന്ന് (മേയ് 11) വൈകിട്ട് അഞ്ചിനു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. കെ രാജഗോപാൽ, ആനത്തലവട്ടം ആനന്ദൻ, തൊഴിൽ വകുപ്പ്  സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മീഷണർ കെ വാസുകി, കെ പി രാജേന്ദ്രൻ, ആർ ചന്ദ്രശേഖരൻ, കെ ജയകുമാർ, എം ഷജിന തുടങ്ങിയവർ പങ്കെടുക്കും.

                     ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ മാന്വൽ ആയി തയ്യാറാക്കി ജില്ലാ ഓഫീസുകളിൽ എത്തിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിലും വരുന്ന കാലതാമസവും ബുദ്ധിമുട്ടും ഒഴിവാക്കുന്നതിന് ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും. തൊഴിലാളി തൊഴിലുടമ സംഘടനകളുടെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ്  യാഥാർത്ഥ്യമാകുന്നത്. 

പി.എൻ.എക്‌സ്. 2079/2023                    

date