Skip to main content

അഭിരുചി തിരിച്ചറിയാം തുടർന്ന് പഠിക്കാം

ആഗ്രഹത്തിനുമപ്പുറം അഭിരുചി കണ്ടെത്തി പഠിക്കാൻ അവസരമൊരുക്കുകയാണ് അസാപ് സ്കിൽ സെന്റർ. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മേളയിലാണ് വിദ്യാർത്ഥികൾക്ക് അഭിരുചി അറിഞ്ഞ് പഠിക്കാൻ സൗജന്യമായി ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

എസ് എസ് എൽ സി , പ്ലസ് ടു കഴിഞ്ഞവർക്കും നിലവിൽ പഠിക്കുന്നവർക്കും ടെസ്റ്റ് എഴുതാം. ഓൺലൈൻ വഴി ഒരു മണിക്കൂർ നീളുന്ന ടെസ്റ്റിൽ ഒരു വിഷയത്തിലുള്ള വൈദഗ്ധ്യം വാസന താല്പര്യം എന്നിവ കണ്ടെത്തി ഓരോ മേഖലയിലുമുള്ള സ്വതസിദ്ധമായ സാധ്യതകൾ അനുമാനിക്കുന്നു. നിരവധി വിദ്യാർത്ഥികളാണ്  അഭിരുചി അറിഞ്ഞ് ഉപരിപഠനത്തെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിനായി ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഭാഗമാകുന്നത്. 

മേളയിൽ തൃശ്ശൂർ ജില്ലാ ഭരണകൂടവും അസാപ് കേരള തൃശ്ശൂർ ജില്ല ഡിവിഷനും സംയുക്തമായാണ് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിലൂടെ പ്രധാന കഴിവുകളുടെ വിശകലനവും വിദ്യാർത്ഥികളുടെ സാമർത്യവും  വൈദഗ്ധ്യവും കണ്ടെത്താനും പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട വൈദഗ്ധ്യങ്ങളെ കുറിച്ചും വിഷയങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള ശേഷി, അറിവുകൾ തുടങ്ങിയ വിവരങ്ങൾ അവലോകനം ചെയ്യുകയും റിപ്പോർട്ടായി ലഭിക്കുകയും ചെയ്യും.

തുടർപഠനം കൃത്യതയോടെ കണ്ടെത്താൻ ഓരോ വിദ്യാർത്ഥിയെയും  സർക്കാർ പ്രാപ്തമാക്കുകയാണ് എന്റെ കേരളം മേളയിലൂടെ. മെയ് 15 വരെ ടെസ്റ്റ് അഭിമുഖീകരിക്കാം

date