Skip to main content

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് അഭിമുഖം

ഗവ.ആയുർവേദ/ഹോമിയോ ആശുപത്രികളിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 21,000 രൂപയാണ് പ്രതിമാസ ശമ്പളം. ഉയർന്ന പ്രായപരിധി 40 വയസ്സ്.

യോഗ്യരായവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഈ മാസം 16ന് രാവിലെ 9 മണിക്ക് എത്തിച്ചേരണം.

date