Skip to main content

യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം; രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണം: ബാലാവകാശ കമ്മിഷൻ

യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്നു ബാലാവകാശ കമ്മിഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

കുട്ടികളുടെ പിൻസീറ്റ് യാത്രരണ്ടു വയസിനു താഴെയുള്ളവർക്കു ബേബി സീറ്റ് എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂർത്തിയാക്കി ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റുന്ന വേളയിൽ കർശന നിർദേശം വഴി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷൻ നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്. 2084/2023

date