Skip to main content

സഹകരണ ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമായി. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധയിനം എൽ.ഇ.ഡി. ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ, റബ്കോയുടെ മാഗസിൻ റാക്ക്,  ബീച്ച്ചെയർ, ട്രാവൽ മാട്രസ്സ്, പില്ലോ എന്നിവയാണ് ആമസോൺ പ്ലാറ്റ്ഫോം വഴി വിപണിയിലെത്തുന്നത്.

സഹകരണ വകുപ്പ്  മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2086/2023

date