Skip to main content

പൂര നഗരിയിൽ ഗസൽ സന്ധ്യ: ഷഹബാസ് അമന്റെ ഗസൽ നാളെ (മെയ് 11)

ശക്തന്റെ മണ്ണിൽ ഗസൽ സന്ധ്യയേകാൻ   എന്റെ കേരളം മേളയിൽ പ്രശസ്ത ഗസൽ സിനിമാ പിന്നണിഗായകൻ ഷഹബാസ് അമൻ പാടുന്നു. വൈകുന്നേരം 7 മണിക്ക് ഷഹബാസിന്റെ ഗസൽ മാന്ത്രികതയിൽ തേക്കിൻക്കാട് മൈതാനി അലിയും .മലബാറിന്റെ മൊഞ്ചും  സൂഫി ലാളിത്യവും ഇഴചേർന്ന  ഷഹബാസിന്റെ ആലാപന വൈഭവം പൂര നഗരിയ്ക്ക്  പുത്തൻ അനുഭവമാകും.   

സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന ഈ ഗായകന് ചലച്ചിത്ര ഗാനാലാപനത്തിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി ഗസൽക്കച്ചേരികൾ നടത്തിയിട്ടുള്ള കലാകാരനാണ് ഷഹബാസ്. ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

date