Skip to main content

സമ്മാനകൂപ്പൺ വിജയികളെ തെരഞ്ഞെടുത്തു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ സമ്മാന കൂപ്പൺ വിജയികളെ തെരഞ്ഞെടുത്തു. ബുധനാഴ്ച അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്. ഋഷികേഷ് ചെറുപുഴ കണ്ണൂർ, സിജി, സഹജൻ തുമ്പൂർ, സതി പഴുവിൽ, റിനു ഷാന്റോ വെള്ളൂക്കര എന്നിവരാണ് വിജയികൾ.

വിജയികൾക്ക് വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് നടക്കുന്ന കലാപരിപാടികൾക്ക് മുമ്പായി സമ്മാനം വിതരണം ചെയ്യും.

മേള സന്ദർശിച്ച് കൂപ്പൺ പൂരിപ്പിച്ച് സമ്മാനപ്പെട്ടിയിൽ നിക്ഷേപിക്കുന്നവരിൽ നിന്നാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികൾക്ക് ശേഷമാണ് സമ്മാന കൂപ്പൺ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. മേളയുടെ അവസാന ദിവസം ബംപർ വിജയിയെ തെരഞ്ഞെടുക്കും. കെ എസ് എഫ് ഇ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. മെയ് 15 വരെയാണ് മേള.

date