Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷന്റെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടിയിൽ കലാമണ്ഡലം വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ

ദൃശ്യ,ശ്രവ്യ വിസ്മയം തീർത്ത് മഴയൊലിയും ഗസൽ സന്ധ്യയും

എന്റെ കേരളം മെഗാ മേളയിലെ രണ്ടാം ദിനത്തിൽ ദൃശ്യശ്രവ്യ വിസ്മയം തീർത്ത് മെഹഫിൽ ഗസൽ സന്ധ്യയും , മഴയൊലി നൃത്ത ആവിഷ്കാരവും .

ഗാനവിസ്മയം കൊണ്ട് ഗസൽ മഴ പെയിച്ച് കാണികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു നിഖിത നടരാജൻ ,അനശ്വരനായ ഗാനരചയിതാവ് ബാബുരാജിന്റെയും ,ഗസൽ രാജാവ് ഉമ്പായിയുടെയും ,ആശാ ബോസ് ലയുടെയും ഗസലുകളാണ് നിഖിത ആസ്വാദകർക്കായി സമർപ്പിച്ചത്.

അതേസമയം അവതരണത്തിലെ വിത്യസ്തത കൊണ്ട് ഏറെ ജനശ്രദ്ധ നേടി കേരള കലാമണ്ഡലം മഴയൊലി നിർത്താവിഷ്കാരം. സാധാരണ കണ്ടുവരുന്ന പുരാണ കേന്ദ്രീകൃത കഥകളിൽ നിന്നും വിത്യസ്തമായി പ്രകൃതിയെ യുടെ മാറ്റങ്ങളും മഴയും മഴയുടെ താളവുമാണ് നൃത്താവിഷ്കാരമായി  അരങ്ങിലെത്തിയത്.

കാളിദാസന്റെ ഋതുസംഹാരത്തിലെ വർഷ വർണ്ണനയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഗീത വാദ്യ നൃത്ത സമന്വയമാണ് ' മഴയൊലി' 
ഋതുസംഹാരത്തിന് എം.വി വിഷണു നമ്പൂതിരി നൽകിയ പരിഭാഷയിൽ നിന്നാണ് വരികൾ എടുത്തത് . കലയിലും സാഹിത്യത്തിലും മഴയ്ക്ക് എന്നും ഒരു കാല്പനിക ഭാവമുണ്ട്. മഴ പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും എപ്രകാരം സ്വാധീനിക്കുന്നു എന്നതാണ് കാളിദാസൻ എഴുതിവെച്ചിട്ടുള്ളത്. മഴ, പ്രണയമാണ് മറ്റു ചിലപ്പോൾ ആകുലതയാണ്, അല്ലെങ്കിലോ സംഹാര താണ്ഡവത്തിന്റെ താളമാണ്. മഴയുടെ വിവിധ ഭാവങ്ങളെ പാട്ടിലൂടെ ആട്ടത്തിലൂടെ താളവൈവിധ്യത്തിലൂടെ അരങ്ങിലെത്തിച്ചത് കേരള കലാമണ്ഡലത്തിലെ അവസാന വർഷ വിദ്യാർത്ഥിനികളാണ്.

ചെണ്ട , മദ്ദളം, ഇടയ്ക്ക,തിമില, വീണ, നട്ടുവാങ്കം എന്നീ വാദ്യോപകരണങ്ങളും നൃത്ത സംഗീതത്തിന് അകമ്പടിയേകി.  കഥകളി വേഷത്തിൽ കലാമണ്ഡലം വിദ്യാർത്ഥികളായ ആഷിക്, നവീൻ എന്നിവരും മോഹിനിയാട്ടത്തിൽ അഞ്ജലി കെ എസ് ,അനുപമ പി ,ആതിര ജയകുമാർ ,ആതിര എം,രേഷ്മ എൻ കെ ,സ്നേഹ എൻ കെ ,ആതിര മോഹൻ ,കിരൺ കൃഷ്ണ,ഗൗരി ലക്ഷ്മി,വർഷ എന്നിവരും അരങ്ങ് കയ്യടക്കി.

date