Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ 11 ന്

 

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് 2022-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ മെയ് 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒലവക്കോട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും. പരീക്ഷാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളില്‍ എത്തണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമായി ഇന്ന് (മെയ് 10) വൈകിട്ട് അഞ്ചിനകം പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടണം. പരീക്ഷയ്‌ക്കെത്തുന്നവര്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2972023.

date