Skip to main content

എറണാകുളം ജനറൽ ആശുപത്രിയിൽ നേഴ്സസ് ദിനാഘോഷം 

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സസ് ദിനം  ആഘോഷിച്ചു.’നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി’  എന്നതാണ് ഈ വർഷത്തെ ആപ്ത വാക്യം.   ജനറൽ ആശുപത്രിയുടെയും  ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നഴ്സസ് ദിനാഘോഷം സംഘടിപ്പിടത്.

കാര്യപരിപാടിക്ക് മുൻപായി ഡോ.വന്ദന ദാസിനു അനുശോചനവും ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധവും രേഖപ്പെടുത്തി. 

ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു.
ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നിഖിലേഷ് മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷ സ്വാഗതം ആശംസിച്ചു. ഈസ്റ്റേൺ കോണ്ടിമെന്റ്സ് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസറായ റോയ് കുളമക്കൽ മുഖ്യ പ്രഭാഷണം നടത്തി. നടി  ശ്രിയ ശ്രീ മുഖ്യാതിഥിയുമായിരുന്നു .ജനറൽ ആശുപത്രിയിലെ നേഴ്സുമാർക്ക് ഈസ്റ്റേൺ കോണ്ടിമെന്റ്സ്സിന്റെ ഉപഹാരം  നൽകി. ആർ..എം.ഒ ഡോ.ഷാബ് ഷെരിഫ് , ഡോക്ടർമാരുടെ പ്രതിനിധിയായ ഡോ. റോയ്, ലെ  സെക്രട്ടറി പ്രതിഭ, സ്റ്റോർ സൂപ്രണ്ട് സിൽവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആശ കെ ജോൺ എന്നിവർ സംസാരിച്ചു. നഴ്സസ് ആഘോഷത്തിനോടനുബന്ധിച്ചു സിമ്പോസിയവും എക്സിബിഷനും ആശുപത്രി അങ്കണത്തിൽ  നടത്തി.

date