Skip to main content

കരുതലും കൈത്താങ്ങും  690 പരാതികളിൽ നടപടികൾ പൂർത്തിയാക്കി

 

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ഇതുവരെ നടപടി പൂർത്തീകരിച്ചത് 690 പരാതികളിൽ. ജില്ലയിലെ ഏഴ് താലൂക്കുകളിൽ വിവിധ വകുപ്പുകളിലായി ലഭിച്ച 2713 അപേക്ഷകളിൽ നിന്ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുത്ത
1453 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

മെയ് 15ന് കണയന്നൂർ താലൂക്കിലാണ് ജില്ലയിലെ ആദ്യ അദാലത്ത് നടക്കുന്നത്. താലൂക്കിൽ ലഭിച്ച 527 പരാതികളിൽ 165 പരാതികളുടെ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 185 പരാതികളാണ് പറവൂർ താലൂക്കിൽ പൂർത്തീകരിച്ചത്. 326 പരാതികളാണ് ആകെ ലഭിച്ചത്. ആലുവ താലൂക്കിൽ ലഭിച്ച 330 പരാതികളിൽ 89 പരാതികളുടെ നടപടികൾ പൂർത്തീകരിച്ചു. കൊച്ചിയിൽ ലഭിച്ച 236 പരാതികളിൽ 85 പരാതികളിൽ നടപടി പൂർത്തീകരിച്ചു. കുന്നത്തുനാട്  ലഭിച്ച 322 എണ്ണത്തിൽ 77 എണ്ണത്തിന്റെയും, മൂവാറ്റുപുഴയിൽ ലഭിച്ച 158 പരാതികളിൽ 64 പരാതികളിലും നടപടികൾ സ്വീകരിച്ചു. ജില്ലയിൽ ഏറ്റവും അവസാനം അദാലത്ത് നടക്കുന്ന കോതമംഗലം താലൂക്കിലെ 257 പരാതികളിൽ 25 പരാതികളും പൂർത്തിയാക്കി.

date