Post Category
സംരംഭകത്വ വികസന ക്ലാസുമായി എന്റെ കേരളം മേള
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ നൂറുചോദ്യങ്ങൾക്ക് മറുപടിയുമായി സംരംഭകത്വ വികസന ക്ലാസ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻ കാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയിലെ കരിയർ ഗൈഡൻസ് ക്ലാസ്സിലാണ് സംരഭം തുടങ്ങുന്നതിനുവേണ്ട നിർദേശങ്ങളും അറിവുകളും പകർന്നത്.
സംരംഭം ആരംഭിക്കാനാവശ്യമായ തയ്യാറെടുപ്പുകളും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും വിശദീകരിക്കുന്നതായിരുന്നു കരിയർ എക്സ്പോ ക്ലാസ്. തൃശൂർ ഇൻഡസ്ട്രീസ് ഓഫീസർ ബിന്നിമോൻ ക്ലാസ് നയിച്ചു. വ്യവസായ വകുപ്പ് ആവിഷ്കരിച്ച വിവിധ പദ്ധതികളും തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകുന്ന ആനുകൂല്യങ്ങളും ക്ലാസിൽ വിശദീകരിച്ചു.
date
- Log in to post comments