Skip to main content

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ശുചീകരിക്കണം : ജില്ലാ കളക്ടർ

 

ശനിയാഴ്ച്ച സിവിൽ സ്റ്റേഷൻ ശുചീകരിക്കും

'നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്തകേരളം' ക്യാമ്പയിന്റെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളും  ശുചീകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്‌. ഇതിനോടനുബന്ധിച്ച് മെയ്‌ 13 ശനിയാഴ്ച്ച സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി എല്ലാ ജീവനക്കാരും സ്വന്തം ഇരിപ്പിടങ്ങളും സിവിൽ സ്റ്റേഷൻ പരിസരവും വൃത്തിയാക്കണം. ക്ലീനിങ്ങിന്റെ ഭാഗമായിവരുന്ന അജൈവ മാലിന്യങ്ങൾ പ്രത്യേകമായി സൂക്ഷിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള ചാക്ക് ഹരിത കർമ്മസേന ഓഫീസുകൾക്ക് നൽകും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തൂക്കം, ഇനം എന്നിവ തിരിച്ച് ജില്ലാ ശുചിത്വമിഷനെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.

സിവിൽ സ്റ്റേഷന്റെ കാന്റീൻ ഗേറ്റ് മുതൽ പരേഡ് ഗ്രൗണ്ട് അവസാനിക്കുന്നത് വരെയുള്ള ഭാഗം താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ജീവനക്കാർ വൃത്തിയാക്കേണ്ടതാണ്. ഇന്ത്യൻ കോഫി ഹൗസിനടുത്തുള്ള ഔട്ട്‌ ഗേറ്റ് വരെയുള്ള ഭാഗം രണ്ടാം നിലയിലെ ഓഫീസുകളിലെ ജീവനക്കാരും ഔട്ട്‌ ഗേറ്റ് മുതൽ മുൻവശത്തെ ഗാർഡൻ വരെ മൂന്നാം നിലയിലെ ഓഫീസ് ജീവനക്കാരും ഇൻ ഗേറ്റ് മുതൽ കാന്റീൻ വരെ നാല്, അഞ്ച് നിലയിലെ ജീവനക്കാരും വൃത്തിയാക്കേണ്ടതാണ്.

date