Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള മെഗാ എക്സിബിഷന്റെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടിയിൽ ," നിലംബരി  സംഘം അവതരിപ്പിച്ച ഫ്യൂഷൻ

തേക്കിൻ കാടിൽ ആദിമ താളം നിറച്ച് നീലാംബരിയും കളരിമുറകൾ പകർന്ന് ഉപാസന കളരിപ്പയറ്റും

വയനാടിൻ ചുരമിറങ്ങി കാടിന്റെ താളവും മണ്ണിലെ ജീവിതവും പറഞ്ഞ് എന്റെ കേരളം മെഗാ എക്സിബിഷനിൽ നീലാംബരി ട്രൈബൽ വേൾഡ് ക്ലാസ് മ്യൂസിക് ബാന്റ് തൃശ്ശൂരിന്റെ മനം കവർന്നു. തനത് ഗോത്ര വിഭാഗ പാട്ടും സംഗീതവും  ചുവടും വെച്ച് ആദിമ മനുഷ്യന്റെ താളം പകർന്നു.

വയനാട്ടിലെ കുറിച്യ , പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, തുടങ്ങിയ  13 ഗ്രോത്ര വിഭാഗത്തിൽ നിന്നെത്തിയ 20 കലാകാരന്മാർ ആണ് അവരുടെ ഗ്രോത്ര വിഭാഗ ആഘോഷങ്ങളുടെയും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്ന ഗോത്ര വിഭാഗ പാട്ടുകൾ പാടി കാണികളുടെ മനം കവർന്നത്.

സ്വരതരംഗ്, ജോഡ് മറ, തബല, തകില് , തുടി, ഇടയ്ക്ക, ഉടുക്ക്, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതവും  മുള കൊണ്ടുള്ള മുറം, വടി തുടങ്ങിയവ ഉപയോഗിച്ചാണ് പാട്ടിനൊപ്പമവർ ഗോത്ര നൃത്തവും കാണികളെ വയനാടൻ ഗോത്ര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയി.

ലോകോത്തര നിലവാരത്തിൽ  ഗോത്ര കലാകാരൻമാരെ ഉൾപ്പെടുത്തി വയനാട്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ബാന്റ്  രൂപികരിച്ച മലയാള സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മ്യൂസിക് ഡയറക്ടർ അലക്സ് പോളാണ്.സീക്രട്ട് ഓഫ് മ്യൂസിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് നീലാംബരി ട്രൈബ്സ് വേൾഡ് ക്ലാസ് മ്യൂസിക് ബാന്റ് പ്രവർത്തിക്കുന്നത്.സീക്രട്ട് ഓഫ് മ്യൂസിക് ചാരിറ്റബിൾ ട്രസ്റ്റിയായ ലെൻസി സജിയാണ് ബാന്റിന് നേതൃത്വം നൽകുന്നത്.

യോഗ ആന്റ് ഹെൽത്ത് കെയർ സൊസൈറ്റിയുടെ ഉപാസന കളരിപ്പയറ്റ്  അവതരിപ്പിച്ച വിവിധ കളരിമുറകളും കളറി അറിവുകളും കാണികൾക്ക് പകർന്നു നൽകി. പരിശീലനത്തിന് മുമ്പ് ശരീരവും മനസ്സും ഏകാഗ്രതമാക്കുന്ന കളരി വണക്കം, പൂർണമായും മൃഗങ്ങളുടെ ചലനരീതിയിൽ നിന്നും ക്രമീകരിച്ച് എടുത്ത മുറയാണ് വടിവുകൾ, കഠാരം, ചെറുവടി , കെട്ടുകാരി, ഉടവാൾ, ഒറ്റ , ചുവട് , വാളും പരിചയും തുടങ്ങിയ മുറകളാണ് അവതരിപ്പിച്ചത്.

date