Skip to main content
കളിമുറ്റം

ചെറുപുഞ്ചിരിയിൽ കളിമുറ്റം

പാട്ടിനൊപ്പം റിംഗ് കൈമാറിയും, കസേരകളിയും പാട്ടും ഡാൻസുമായി കളിമുറ്റത്ത് ആകെ ബഹളമാണ്. അതിനെക്കാൾ ആവേശത്തിലാണ് വനിത ശിശു വികസന വകുപ്പിലെ ചേച്ചിമാർ .എന്റെ കേരളം എക്സിബിഷനിൽ വനിത ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഒരുക്കിയ കളിമുറ്റം പാർക്ക് ചെറുപുഞ്ചിരിയോടെ ആവേശമായി മാറി കഴിഞ്ഞു. 

കുട്ടിക്കൾക്കായി രാവിലെ മുതൽ രാത്രി വരെ കളിക്കാനും വരയ്ക്കാനും കൂട്ടുകൂടാനും അവസരമൊരുക്കി മേളയിലെ കാഴ്ചകൾക്ക് മാറ്റ് കൂടുകയാണ്. ഓപ്പൺ സ്റ്റേജിൽ കുരുന്നുകൾക്കായി അങ്കണവാടി മാതൃകയിൽ  ഒരുക്കിയ കളിയിടം കണ്ടാൽ ആരും നോക്കി പോകും. ഒട്ടേറെ കുരുന്നുകൾ ആടിയും പാടിയും കളിച്ചും കൈകോർത്ത് ഒന്നാകുന്ന  കാഴ്ചകാണ് രസകരമാവുന്നത്. മേളയിൽ കുഞ്ഞുങ്ങളുമായി എത്തുന്ന രക്ഷിതാക്കളും ചിരിയും ആവേശവുമായി സമയം ചെലവഴിച്ച് കളിമുറ്റം ആഘോഷിക്കുകയാണ്.

date