Skip to main content

വികസന കുതിപ്പിലേക്കുള്ള വഴികൾ; സെമിനാറും സംവാദവും നടക്കും

എന്റെ കേരളം മെഗാ എക്സിബിഷനിൽ ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 1.45ന് തൃശൂർ ജില്ല - വികസന കുതിപ്പിലേക്കുള്ള വഴികൾ എന്ന വിഷയത്തിൽ സെമിനാറും സംവാദവും നടക്കും. കരിയർ എക്സ്പോ പവിലിയനിൽ നടക്കുന്ന സെമിനാർ എ സി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ ഇന്ന് ദൃശ്യമാകുന്ന അടിസ്ഥാന സൗകര്യമേഖലയിലെയും ഉത്പാദന മേഖലയിലെയും സംരംഭകത്വ മേഖലയിലെയും കുതിപ്പുകളുടെ പശ്ചാത്തലത്തിലാണ് തൃശൂർ ജില്ലയുടെ വികസന സാദ്ധ്യതകൾ ആരായുന്ന സെമിനാറും സംവാദങ്ങളും സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. ജിജു. പി. അലക്സ് സെമിനാർ അവതരിപ്പിക്കും. കിലയുടെ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മോഡറേറ്ററാകും. വിഷയത്തിന്റെ അനുബന്ധ അവതരണം ഡോ.അജിത്ത് കാളിയത്തും തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ  പ്രസിഡന്റ്‌ കെ. പോൾ തോമസും നിർവഹിക്കും.

ഡി പി സി ചെയർപേർസൺ പി. കെ. ഡേവിസ് മാഷ്, മേയർ എം.കെ വർഗീസ്, മുൻസിപ്പൽ ചേബർ അസോസിയേഷൻ അധ്യക്ഷൻ എം. കൃഷ്ണ ദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ അധ്യക്ഷ കെ.വി നഫീസ, ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ അധ്യക്ഷൻ എസ്.ബസന്ത് ലാൽ എന്നിവരും പങ്കെടുക്കും. ജില്ലാതല ഉദ്യോഗസ്ഥരും ഡിപിസി അംഗങ്ങളും യോഗത്തിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തും.

date