Skip to main content
രചന നാരായണൻ അവതരിപ്പിച്ച നൃത്തം

എന്റെ കേരളം സദസ്സിനെ കീഴടക്കി രചനയും സലീമും

എന്റെ കേരളം  വേദിയെ ആനന്ദ തിമിർപ്പിലാഴ്ത്തി രചന നാരായൺകുട്ടിയുടെ മൺസൂൺ മഴയും കലാഭവൻ സലീമിന്റെ കോമഡി ഷോയും . മൺസൂൺ മഴയിലലിഞ്ഞ നൃത്താവിഷ്കാരം കലാപ്രേമികളെ കുളിരണിയിച്ചു. നടന വൈഭവം കൊണ്ടും  താള വിസ്മയം കൊണ്ടും ആസ്വാദക ഹൃദയം കവരുന്നതായിരുന്നു ചലച്ചിത്ര താരം രചന നാരായണൻകുട്ടിയുടെ മൺസൂൺ അനുരാഗ നൃത്താവിഷ്കാരം.

മലയാള ചലച്ചിത്രത്തിലെ അഭിനയ കുലപതികൾ എന്റെ കേരള വേദിയിൽ നേരിട്ടെത്തിയ പ്രതീതിയായിരുന്നു കലാഭവൻ സലീമും സംഘവും അവതരിപ്പിച്ച പാട്ടും ചിരിയും കോമഡി ഷോ . പാട്ടും ആട്ടവും ശബ്ദാനുകരണവും എന്റെ കേരളം മേളയ്ക് നവ്യാനുഭൂതിയേകാൻ കലാപരിപാടികക്ക് കഴിഞ്ഞു. നിറഞ്ഞ സദസ്സിൽ നിറ കൈയടിയോടെ കാണികൾ ഈ പ്രതിഭകളുടെ പ്രകടനം നെഞ്ചിലേറ്റി

അസുരനായും ഇന്ദ്രനായും കൃഷ്ണനായും ഭൃത്താസുരനായും വേദിയിൽ നടന വിസ്മയം തീർത്തു രചന നാരായണൻകുട്ടിയും സംഘവും. കേരളത്തിലെ 2018 ലെ പ്രളയത്തിന്റെ  സമയത്ത് നർത്തകി എന്ന നിലയിൽ എന്ത്  ചെയ്യാം എന്നതിൽ നിന്നാണ് ഈ നൃത്താവിഷ്കാരത്തിന്  തുടക്കം കുറിച്ചത്.
സുഗിത,ശരണ്യ,ശ്രദ്ധ,മീരാകൃഷ്ണ, സഞ്ജലി എന്നിവരാണ് വേദിയിൽ  രചനയ്ക്കൊപ്പം അരങ്ങിലേറിയത്.

date