Skip to main content
പട്ടയം ലഭിച്ച ഉഷ

ഇരുളകന്നു, മനം നിറഞ്ഞ് ഉഷ ; അവകാശം കൈമാറി റവന്യൂ മന്ത്രി

അകക്കണ്ണിന്റെ വെളിച്ചത്തിൽ അടാട്ട്, വടാശ്ശേരി വീട്ടിൽ ഉഷ ഭൂമിയുടെ അവകാശം സ്വന്തമാക്കുമ്പോൾ വേദിയാകെ ഈറനണിഞ്ഞു. വർഷങ്ങളായുള്ള ഉഷയുടെ ഇരുട്ട് മൂടിയ ജീവിതത്തിന് പ്രകാശം നിറയ്ക്കുന്നതുമായി സംസ്ഥാന പട്ടയമേള. 
കഴിഞ്ഞ 30 വർഷമായുള്ള ഈ 57കാരിയുടെ കാത്തിരിപ്പ് പട്ടയമായി റവന്യൂമന്ത്രി കെ രാജനിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ ആ അമ്മയുടെ ശബ്ദമിടറി. മന്ത്രിയാണെന്ന് സ്വയം പരിചയപ്പെടുത്തി പട്ടയം കൈമാറുമ്പോൾ അർഹരെ ചേർത്തു നിർത്തുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. മന്ത്രിക്ക് നന്ദി പറഞ്ഞ ഉഷ നിറഞ്ഞ മനസോടെയാണ് വേദിയിൽ നിന്ന് മടങ്ങിയത്. ചെറുപ്പം മുതൽ ഉഷയ്ക്ക് കണ്ണിന് കാഴ്ചയില്ല. പെയിന്റ് തൊഴിലാളിയായ മകൻ സുരേഷാണ് കുടുംബത്തിന്റെ ഏക ആശ്രയം.

date