Skip to main content

സാക്ഷരതാ മിഷൻ പച്ച മലയാളം ഗുഡ് ഇംഗ്ലീഷ് പരീക്ഷകൾ ആരംഭിച്ചു            

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ മലയാളം നന്നായി മനസ്സിലാക്കുന്നതിനുള്ള പച്ചമലയാളം കോഴ്സും നന്നായി ഇംഗ്ലീഷ് മനസ്സിലാക്കുന്നതിനുള്ള ഗുഡ് ഇംഗ്ലീഷ് കോഴ്സും ഉൾപ്പെടുന്ന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ആറാം ബാച്ചിന്റെ പരീക്ഷ ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ 11 സ്കൂളുകളിലായി നടക്കുന്ന പരീക്ഷയിൽ 302 പഠിതാക്കൾ പരീക്ഷ എഴുതുന്നുണ്ട്. (പച്ച മലയാളം 132, ഗുഡ് ഇംഗ്ലീഷ് 170). വിദ്യാർത്ഥികളും മുതിർന്നവരും ഒരേപോലെ ഈ കോഴ്സിന് ചേർന്നു പഠിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുമാസമായി അവധി ദിവസങ്ങളിൽ നിരന്തരമായ സമ്പർക്ക പഠനത്തിലൂടെയാണ് ഇവരെ കോഴ്സ് അധ്യാപകർ പരീക്ഷയ്ക്ക് തയ്യാറാക്കിയത്. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയായിരുന്നു പരീക്ഷ. ഇന്ന് (മെയ് 14) രാവിലെ വാച പരീക്ഷയും നടക്കും. കാസർഗോഡ് ബി.ഇ.എം.പി ഹൈസ്കൂളിൽ നടന്ന ജില്ലാതല പരീക്ഷ ഉദ്ഘാടന പരിപാടിയിൽ പഠിതാക്കൾക്ക് പച്ചമലയാളത്തിന്റെ ചോദ്യപേപ്പർ നൽകിക്കൊണ്ട് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.എൻ.ബാബു, അധ്യാപിക എസ്.വി.വിനിഷ പ്രേരകുമാരായ ജ്യോതി, നിർമ്മല കുമാരി എന്നിവർ സംബന്ധിച്ചു. ചെർക്കള ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ എം.എം.അബ്ദുൽ ഖാദർ, ബോവിക്കാനം ഹയർ സെക്കൻഡറി സ്കൂളിൽ മൂളിയാർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനീസാ മൻസൂർ, ആദൂർ സ്കൂളിൽ ഹെഡ്മാസ്റ്റർ ജയറാം റായ്, പുത്തിഗെ സ്കൂളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലാക്ഷ റായിയും ഉദ്ഘാടനം ചെയ്തു. എല്ലാ പരീക്ഷണ കേന്ദ്രങ്ങളിലും മറ്റ് ജനപ്രതിനിധികളും പ്രേരക് മാരും കോഴ്സ് അധ്യാപകരും നേതൃത്വം നൽകി.

date