Skip to main content

സി. ബി. എസ്. ഇ. പത്ത്, പന്ത്രണ്ട് പരീക്ഷാഫലം : മികച്ച വിജയവുമായി നവോദയ വിദ്യാലയം

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ കാസർകോട് ജവഹർ നവോദയ വിദ്യാലയം ഉന്നത വിജയം നേടി.

പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ എഴുപത്തിയഞ്ചുപേരും വിജയിച്ചു. 97.6 ശതമാനം മാർക്ക് നേടിയ അഖിൽ നമ്പ്യാർ ഒന്നാമനായി. 96 ശതമാനം മാർക്ക് നേടി എം. എസ്.ജ്യോത്സ്ന രണ്ടാം സ്ഥാനത്തെത്തി. 95.8 ശതമാനം മാർക്ക് വീതം നേടിയ ഫാത്തിമ സഫ, ജെസ്ബിൻ ജോർജ് എന്നിവർ മൂന്നാമതായി.

പ്ലസ് ടു സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചതോടെ 100 ശതമാനം വിജയം എന്ന നേട്ടത്തിലേക്ക് വിദ്യാലയം എത്തി. കൊമേഴ്സ് വിഭാഗത്തിലെ കെ.പഞ്ചമി 97.4 ശതമാനം മാർക്കോടെ ഒന്നാമതായി. 93.6 ശതമാനം മാർക്കോടെ എം.എ.ശിവരൂപ് രണ്ടാം സ്ഥാനം നേടി. കെ.വിനയ കൃഷ്ണൻ 92.4 ശതമാനം മാർക്ക് നേടി ഈ വിഭാഗത്തിൽ മൂന്നാമതായി.

സയൻസ് വിഭാഗത്തിൽ 93.5 ശതമാനം മാർക്ക് നേടിയ സുധീപ് ധന്ഞ്ജയൻ ഒന്നാം സ്ഥാനം നേടി. 92.2 ശതമാനം മാർക്കോടെ ഹൃദ്യ സുരേഷ് രണ്ടാം സ്ഥാനവും 91.6 ശതമാനം മാർക്കോടെ എൻ.കെ.നന്ദിത മൂന്നാം സ്ഥാനവും നേടി.

date