Skip to main content

ആധാര്‍ അപ്‌ഡേഷനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ സൗകര്യം

ആധാര്‍ പുതുക്കുന്നതിനും കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് അഞ്ച് വയസ്സിന് ശേഷവും 15 വയസ്സിനും ശേഷവുമുള്ള നിര്‍ബന്ധിത അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കും. നിലവിലെ ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍ (കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം), മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. പത്ത് വര്‍ഷം മുമ്പ് ആധാര്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ ആധാര്‍ കാര്‍ഡ് ഉടമകളും നിര്‍ബന്ധമായും പുതുക്കണം. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിക്കണം. എത്രയും വേഗം ആധാര്‍ പുതുക്കി വാലിഡിറ്റി ഉറപ്പുവരുത്തണം. പേര് തെളിയിക്കുന്നതിനായി ഇലക്ഷന്‍ ഐഡി, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന്‍ മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, സര്‍വീസ്/ പെന്‍ഷണര്‍ ഫോട്ടോ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐഡി കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ് തുടങ്ങിയ രേഖകളും, മേല്‍വിലാസം തെളിയിക്കുന്നതിനായി പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡി, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐഡി കാര്‍ഡ്, സര്‍വീസ് ഫോട്ടോ ഐഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍ / വാട്ടര്‍ / ടെലഫോണ്‍ / കെട്ടിട നികുതി ബില്ലുകള്‍, രജിസ്‌റ്റേര്‍ഡ് സെയില്‍ എഗ്രിമെന്റ് തുടങ്ങിയ രേഖകളും ഉപയോഗിക്കാം. രേഖകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് കാസര്‍കോടുമായി ബന്ധപ്പെടണം. ഫോണ്‍ 04994 227170.

 

date