Skip to main content

പട്ടികവിഭാഗങ്ങൾക്കായി പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നു നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ''പ്രവാസി പുനരധിവാസ വായ്പാ പദ്ധതി''യിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട പതിനെട്ടിനും 55 വയസിനും മധ്യേ പ്രായമുള്ള സംരംഭകത്വ  ഗുണമുള്ളവരാകണം. അപേക്ഷകർ  തൊഴിൽ രഹിതരും ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവരും ആയിരിക്കണം. സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പരമാവധി 20 ലക്ഷം രൂപ വരെയാണു വായ്പ. നൽകുന്ന വായ്പയുടെ 15% ബാക്ക് എന്റഡ് സബ്സിഡി ആയും, തിരിച്ചടവ് കൃത്യമായി പാലിക്കുന്നവർക്ക് ആദ്യ നാലുവർഷ കാലത്തേക്ക് 3% പലിശ സബ്സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കുന്നതാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക. താൽപ്പര്യമുള്ളവർ  അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

date