Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഞ്ചു മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന മുന്നൂറിൽ പരം വിദ്യാർത്ഥിനികൾക്ക് ബെഡ് ഷീറ്റ്,പില്ലോ കവർ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 30ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പി ഓഫീസിൽ നൽകണം. അന്നേ ദിവസം 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828 202751
date
- Log in to post comments