Skip to main content

അദാലത്ത് വേദിയിലെത്തും മുമ്പേ പരിഹാരമായി: നന്ദിയോടെ അപേക്ഷകൻ വേദിയിൽ

അദാലത്ത് വേദിയിലെത്തും മുമ്പേ പരിഹാരമായി: നന്ദിയോടെ അപേക്ഷകൻ വേദിയിൽ

സർക്കാർ ഇടപെടലിനെ  തുടർന്ന് അദാലത്ത് വേദിയിലെത്തും മുമ്പേ സൗത്ത് പറവൂർ സ്വദേശി ടി.പി അശോകന് പ്രശ്ന പരിഹാരമായി. തന്റെ സ്വപ്നം പൂർത്തിയായതിലുള്ള സന്തോഷവുമായാണ് അദ്ദേഹം ടൗൺ ഹാളിലുള്ള അദാലത്ത് വേദിയിലെത്തിയത്.

20 വർഷത്തോളമായി വാടക വീട്ടിലായിരുന്നു മത്സ്യതൊഴിലാളിയായ അശോകനും ഭാര്യയും മകനും അടങ്ങുന്ന കുടുംബവും കഴിഞ്ഞിരുന്നത്.  എന്നാൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ വീട് എന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമായി.  വീട്ടിലേക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നതിനാണ്  അശോകൻ അപേക്ഷ നൽകിയത്. എന്നാൽ അദാലത്ത് ദിവസത്തിനു മുന്നേ ആവശ്യം നിറവേറിയത്തിലുള്ള സന്തോഷത്തോടെയാണ് അദാലത്ത് വേദിയിൽ എത്തിയത്. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാനെ കണ്ടു സർക്കാരിനോടും ഉദ്യോഗസ്ഥരോടുമുള്ള നന്ദി രേഖപ്പെടുത്തി.

date