Skip to main content
.

കാത്തിരിപ്പിന് വിരാമം; കുട്ടപ്പൻ ചേട്ടന് ഇനി പെൻഷൻ കിട്ടും

മുള്ളരിങ്ങാട് സ്വദേശി തുണ്ടയിൽ ടി.ജെ കുട്ടപ്പന്റെ നീണ്ട കാത്തിരിപ്പിന് തൊടുപുഴ പരാതി പരിഹാര അദാലത്തിൽ വിരാമമായി. കള്ള് വ്യവസായി തൊഴിലാളി ക്ഷേമനിധി പെൻഷന് വേണ്ടി 2006 ൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നാളിതുവരെ പെൻഷൻ ലഭിച്ചില്ലെന്ന് 77കാരനായ കുട്ടപ്പൻ പറയുന്നു. പെൻഷൻ ലഭ്യമാക്കണമെന്ന പരാതിയുമായി മന്ത്രി വി.എൻ വാസവന് മുന്നിലെത്തിയ കുട്ടപ്പന് പെൻഷന് അർഹതയുണ്ടെന്നും കള്ളു വ്യവസായ ക്ഷേമനിധി പെൻഷനോ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നീണ്ട കാത്തിരിപ്പിന് ഒടുവിൽ പരാതി പരിഹാര അദാലത്തിൽ പെൻഷൻ പരാതി പരിഹരിക്കപ്പെട്ടതിന്റെ സന്തോഷം കുട്ടപ്പൻ പങ്കുവച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയുന്നില്ല. പെൻഷൻ ലഭിക്കുന്നത് വലിയ ആശ്വാസമാകുമെന്നാണ് അദ്ദേഹം പറയുന്നത് .

ചിത്രം: പെൻഷൻ സംബന്ധിച്ച്‌ അദാലത്തിൽ ലഭിച്ച ഉത്തരവുമായി ടി.ജെ കുട്ടപ്പൻ

date